Home Authors Posts by സൗമിത്രൻ

സൗമിത്രൻ

സൗമിത്രൻ
28 POSTS 2 COMMENTS
സ്റ്റേറ്റ്സ്മാൻ, ഇന്ത്യൻ എക്സ്പ്രസ്, പേടിയറ്റ് ,ക്രോസ് ലൈറ്റ് എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതീന്ദ്രിയം എന്നൊരു കാര്‍ട്ടൂണ്‍ കോളം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാതൃഭൂമി ഓൺ ലൈനിൽ കുഞ്ചിരി എന്നെ കാർട്ടൂൺ കോളം വരച്ചു. കഥപറയാനൊരിടം, ബഹുജനോത്സവം, തായാട്ട്, ക്യാപ്ഷഷക്രിയ എന്നീ കഥാ സമാഹാരങ്ങളും പുകില് എന്ന കാർട്ടൂൺ സമാഹാരവും പ്രസിദ്ധീകരിച്ചു. വിലാസംഃ സിറ്റാഡൽ കിസ്മത് പടി ഏറ്റുമാനൂര്‍ പി ഓ കോട്ടയം. 686631

പുല്ലിംഗൻ

                                                                                                                                                                               പൂനാവയൽ  ദേശത്തു  കൂനാംതടത്തിൽ  തോമാതോമസ്  മകൻ  തോമസ്‌തോമ  എന്ന  തോമാ . വയസ്സ്  ആമ്പതില്പരം . കൈപ്പത്തിയിൽ  തൂമ്പാ തഴമ്പും  ടാപ്പിംഗ് തഴമ്പും . കിളരമുള്ള ഉറച്ച  ശരീരം . കട്ടി മീശ .  ഇരുവശത്തും കഷണ്ടി  ലേശം കയറിത്തുടങ്ങിയെങ്കിലും നര തീണ്ടാത്ത  തലമുടി .  വടിപ്പശയിട്ടുണക്കി ഇസ്തിരിയിട്ട വെള്ള ഷർട്ടും കാസവുകരയു...

ഞാണിഴപ്പാലം

                                                       വാക്കറുതിയില്‍ നിന്നും വാക്കിലേക്ക് ഉഴറിയ പേനത്തുമ്പ് വെള്ളക്കടലാസ്സിനെ തൊട്ടു തൊട്ടില്ലാ എന്ന് മൂന്നാം അക്ഷത്തില്‍ ഇടംവലം കമ്പനം പൂണ്ടു. പിന്നെ കമ്പനങ്ങളൊക്കെ കെട്ടടങ്ങി ഹതാശമായി കടലാസ്സിന് കുറുകെ വീണ പേനയുടെ നിബ്ബിലെ  കുഞ്ഞ് കണ്ണില്‍ മഷി പാടകെട്ടിയെങ്കിലും  അകവഴികളിൽ  നിലയ്ക്കാത്ത രാത്രിട്രാഫിക്കില്‍ പായുന്ന പ്രകാശബിന്ദുക്കളും വഴിയോരത്തെ അംബരചുംബികളില്‍ പതിഞ്ഞ ശബളമായ നിയോണ്‍ ലിപികളുമായിരുന്നു. ഒപ്പം ചിന്നിച്ചിതറി...

തീർച്ചയായും വായിക്കുക