Home Authors Posts by അജയ്‌മേനോന്‍

അജയ്‌മേനോന്‍

0 POSTS 0 COMMENTS

വ്യാമോഹം.

പോകണം പിന്നിട്ടൊരാ -വീഥികള്‍ തോറും വീണ്ടും,ഏറിവന്നീടും മോഹംഎന്നുള്ളില്‍ നിറയവേ,കാലത്തെ വെല്ലാനാര്‍ക്കുംആവതല്ലല്ലോ പക്ഷെ,ഏറിടാം മനോരഥ മേറ്റ-മുത്സാഹത്തോടെ,നാവോറു പാടും പാണന്‍,ആടുന്ന തെയ്യങ്ങളും,ചോരയും ചിന്തിയാര്‍ത്തു-തുള്ളുന്ന കോമരവും,നാഗങ്ങള്‍ പിണയുന്നകാവുകള്‍ , പിന്നെ ച്ചെറു-മീനുകള്‍ പുളക്കുന്നനല്ലാമ്പല്‍ കുളങ്ങളും,അന്തിക്കു നിലവിളക്കേന്തി-ശ്രീരാമ നാമം ചൊല്ലുന്നപെണ്കിടാവും, പിന്നെയാത്തൊടിയിലെ മുത്തശ്ശി മാവും,തെന്നലാലോലമാടി ത്തിമിര്‍-ത്താര്‍ക്കുന്ന ചെറു വയല്‍ത്തുമ്പികള്‍ , തേന്‍ ചുരത്തുംകുഞ്ഞരി ത്തുമ്പപ്പൂവും,എന്നിനി വീണ്ടും ഞാനാ-പാടത്തു പൂക്കും കതിര്‍പൊന്നിന്‍റെ പുതു മണം മാറാത്ത പൂഞ്ചേലതന്‍തുമ്പത്തു പിടിച്ചൊന്നുകുഞ്ഞിളം പല്ലും കാട്ടിച്ചിരിച്ചും, നന്ദിനി പ്പയ്യിന്‍വിക്രിതി ക്കിടാവിന്‍റെതാരിളം...

അന്നുമിന്നും

അന്ന് ഭാരം ചുമപ്പോര്‍ക്ക് കല്ലത്താണിയും,അന്തിക്ക് ചേക്കേറാന്‍ വഴിയമ്പലങ്ങളുമുണ്ടായിരുന്നു, അന്ന് പാതവക്കത്ത് തണല്‍മരങ്ങള്‍നിഴല്‍പ്പാവിരിച്ചു തേന്‍കനി നല്‍കി സ്വീകരിച്ചിരുന്നു, അന്ന് നറും പാല്‍ തുളുമ്പും ചില്ലുകുപ്പികളേന്തിചെറുകിടാങ്ങള്‍ വീടുകള്‍തോറും നന്മ വിതറിയിരുന്നു അന്ന് മാമാരച്ചില്ലകളില്‍ കരിംകാക്കകള്‍കൂട്കൂട്ടി ച്ചുറ്റുവട്ടാരം കൊത്തിമിനുക്കിയിരുന്നു, അന്ന് പുഴുവും പുല്‍ച്ചാടിയുമൊത്തുകൂടികുനുകുനെ മണ്ണിലുണ്മ നിറച്ചുകനിഞ്ഞിരുന്നു,അന്ന് മാങ്കൊമ്പിലിരുന്നണ്ണാറക്കണ്ണന്‍കുഞ്ഞുങ്ങളോട് കലപിലെ കിന്നാരം പറഞ്ഞിരുന്നു അന്ന് പുഞ്ചപ്പാടങ്ങളില്‍ സ്വര്‍ണം വിളഞ്ഞുനൂറുമേനി ,കര്‍ഷകര്‍ക്കുള്ളം കുളുര്‍ത്തിരുന്നു ഇന്നോ ഇന്ന് ഭാരമിറക്കാന്‍ വേണം ഭാരിച്ച മടിശ്ശീലനോക്കുകൂലിയും പിന്നെയാരാന്റെയാട്ടും, തുപ്പും ഇന്ന്...

ആക്രിക്കട

പത്രമാസികകളേറെ കെട്ടിക്കിടപ്പുണ്ടെന്‍തട്ടിന്‍പുറം ചിതലരിച്ചു തുടങ്ങിനാന്‍മല്‍ പ്രിയതമ വന്നു തെല്ലുനീരസത്തോടെ ചൊല്ലിനേനിപ്രകാരം “മല്പ്രിയാ കേട്ടുകൊള്‍കതട്ടിന്‍പുറമാകെ ചിതലരിച്ചയ്യോ പത്രമാസികകള്‍കൂമ്പാരം കെട്ടിപ്പൂട്ടി വെച്ചതിന്‍ ഫലമാകാംഇന്നത് മാറ്റിവേഗം ചെന്നാക്രിക്കടയതില്‍കൊടുത്തുവരിക നീ തെല്ലുമേ മടിയാതെപ്രിയ തന്‍ രോഷം പൂണ്ട നോട്ടമേല്‍ക്കാന്‍ വയ്യാതെകയറീ തട്ടിന്‍ പുറത്തുള്ളൊരാ പത്രക്കെട്ടുംവര്‍ഷമേറെയായ് ഞാന്‍ നിധിപോല്‍ കാത്തുകാത്തൊരാകൊച്ചുകൊച്ചു സ്വപ്നങ്ങള്‍ തന്‍ കുടീരങ്ങളാകെ പത്രവും മാസികയും ഒക്കെയും കെട്ടിപ്പൂട്ടികൊച്ചു കൈവണ്ടി തന്നില്‍ കരേറ്റിടിനേന്‍ ഞാനുംമല്പ്രിയതമയവള്‍ ചൊന്നപോല്‍ ശീഘ്രമുടന്‍തൊട്ടടുത്തുള്ളോരാക്രിക്കടയില്‍ചെന്നേന്‍...

വിരഹം

വെണ്ണിലാവു പറഞ്ഞോ പെണ്ണെനിന്‍റെ നീള്‍ മിഴിയിതളില്‍തിങ്ങി നിന്ന വസന്തം, ഒരു-തെന്നല്‍ വന്നു കവര്‍ന്നോ?എന്തിനിന്നീ മൌനം?, പറയുഎന്നുമീ ഞാനില്ലേ, കൂട്ടി-ന്നെന്തിനിന്നൊരു മൌനം?നിന്‍റെ പുലരികള്‍ തോറുംനറു മഞ്ഞു മധുരിമ പകരുംകുളിര്‍ മന്ദമാരുതനെന്നുംനിന്‍റെ തളിരുടലാകെ, മെല്ലെ നുള്ളി യുണര്‍ത്തും,തെല്ലു പരിഭവമോടെ,നിന്നിലുണരും പുളകം,ഒന്ന്മുത്തിയടര്‍ത്താന്‍വന്നു പ്രിയസഖി ഞാനും. ...

പ്രിയ സഖീ

അകലേ,നീ പൊന്‍ മുകിലേ,ആഴകേ,പൊലി നിറ കതിരേ, വരുമോ നീയൊന്നരികേ?പകരാം നറു നവനീതം മതി തീരും വരെയെന്നുംമുഴുകാം സുഖമനുരാഗം, പറയൂ സഖി മടിയാതെമിഴികള്‍ നിറയുവതെന്തേ? നിശതന്‍ നീലീമ തഴുകുംതനുവില്‍ തംബുരുമീട്ടും കുസൃതിക്കാറ്റു പറഞ്ഞോ?വരുകില്ലയവന്‍ വേറേതോ മലരിന്‍ മധുകണമൂറുംഅധരം തേടിയകന്നോ? വെറുതേ വീണ്‍വാക്കല്ലേ?ചപലേ ചാരുത വേറെ വരുമോ നിന്നോളം പൊന്നേ ?പ്രണയം സുഖമയ സുകൃതം ...

ഹൃദയമുരളിക

മലയാള സംഗിതം ഇൻഫൊ എന്നതാണ്‌ ഈ സംരംഭത്തിന്‌ പിന്നിൽ ആദ്യം അതെക്കുറിച്ച്‌ രണ്ട്‌ വാക്ക്‌. മലയാള സംഗീതം ഇൻഫോ എന്നത്‌ ഇന്റർനെറ്റിൽ ഇന്ന്‌ മലയാളികളുടെ ഇടയിൽ ഏറ്റവും പ്രധാനപ്പെട്ട സംഗീത വെബ്‌സൈറ്റുകളിൽ ഒന്നാണ്‌. ദിവസവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ മലയാളികൾ സന്ദർശിക്കുന്ന ഈ സൈറ്റിൽ ഇന്നുവരെ മലയാളത്തിൽ ഉണ്ടാക്കിയിട്ടുള്ള എല്ലാ ഗാനങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കും. വെളിച്ചം കാണാത്തതും മൊഴിമാറ്റം നടത്തിയതുമായുള്ള ചിത്രങ്ങളുൾപ്പെടെ നാലായിരത്തില്‌പരം ചിത്രങ്ങളിൽ...

തീർച്ചയായും വായിക്കുക