Home Authors Posts by അഡ്വഃഎസ്‌. ജിതേഷ്‌

അഡ്വഃഎസ്‌. ജിതേഷ്‌

0 POSTS 0 COMMENTS

സദ്ദാമിന്റെ നാളെ…?

'Nemo in propria causa judex, esse debet.' മേലുദ്ധരിച്ച ലാറ്റിൻവാക്യത്തിന്റെ അർത്ഥം 'No one should be the judge of his own cause.' എന്നാണ്‌. കേസിലെ കക്ഷിതന്നെ ജഡ്‌ജിയുടെ കസേരയിലിരുന്ന്‌ വിധിയെഴുതിക്കൂടാ എന്ന്‌ സാരം! നീതിബോധത്തിന്റെയും ധാർമ്മികതയുടെയും ചെറുകണികയെങ്കിലും മനസ്സിൽ അവശേഷിച്ചിട്ടുളളവർ പാലിക്കേണ്ട സാമാന്യ മര്യാദകളിൽ ഒന്നാണത്‌. സദ്ദാമിന്റെ കാര്യത്തിൽ ഇപ്പോൾ പാലിക്കപ്പെടാതെ പോകുന്നതും ഈ സാമാന്യമര്യാദയാണ്‌. പക്ഷെ ലോകപോലീസ്‌ ചമയുന്ന അമേരിക്കയെ...

മാറണം മതമാമൂലുകൾ

‘മത’വും ‘മദ’വും തമ്മിൽ അർത്ഥവ്യത്യാസം ഇല്ലാതാവുകയാണെന്ന്‌ പൊളളുന്ന വർത്തമാനകാല യാഥാർത്ഥ്യമാണ്‌. പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതൽതന്നെ മതത്തിന്റെ പേരിലുണ്ടായിട്ടുളള ദുർന്നിമിത്തങ്ങളാണ്‌ ഇത്തരത്തിൽ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്‌. മതതീവ്രവാദവും മതാന്ധതയും മതോപാസനയും മുൻകാലങ്ങളെ അപേക്ഷിച്ച്‌ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. സാർസിനെക്കാളും എയ്‌ഡ്‌സിനെക്കാളുമൊക്കെ ഭീകരമാണ്‌ ഈ ദുരവസ്ഥ. മതതീവ്രവാദത്തെ പ്രതിരോധിക്കുന്നതോടൊപ്പം ജാതിയുടെയും മതത്തിന്റെയും പേരിൽ സൃഷ്‌ടിക്കപ്പെടുന്ന ഉപസമൂഹങ്ങളുടെ കാര്യത്തിലും അതിലൂടെയുണ്ടാകുന്ന ചേരിതിരിവുകൾക്കെതിരെയും ജാഗ്രതയുണ്ടാകേണ്ടിയിരിക്കുന്നു. കമ്യൂണിസ്‌റ്റ്‌ രാജ്യങ്ങളെന്നും ക്യാപിറ്റലിസ്‌റ്റ്‌ രാജ്യങ്ങളെന്നും പണ്ടുണ്ടായിരുന്ന...

കേരളംഃ ആൾദൈവങ്ങളുടെ സ്വന്തം നാടോ?

കേരളീയ സമൂഹത്തിൽ വരട്ടുചൊറിപോലെ പടർന്നുപിടിക്കുന്ന പുതിയ രോഗമാണ്‌ ‘ആൾദൈവങ്ങളോടുളള ആരാധനാഭ്രാന്ത്‌.’ അമൃതാനന്ദമയിയും സത്യസായിബാബയും ശ്രീ ശ്രീ രവിശങ്കറും എന്നുവേണ്ട, ഈയിടെ താൻ ശ്രീകൃഷ്‌ണന്റെ ഭാര്യ രാധയാണെന്നു സ്വയം പ്രഖ്യാപിച്ച ഉത്തർപ്രദേശുകാരൻ ഐ.പി.എസുകാരനുവരെ ആരാധകഭ്രാന്തന്മാരുളള ‘ഇമ്മിണി വല്ല്യൊരു ഊളമ്പാറമഠ’മായി കേരളം മാറുകയാണ്‌. ജനസേവനത്തിന്റെയും ജീവകാരുണ്യപ്രവർത്തനത്തിന്റെയും ആകർഷകത്വമുളള ഇരയെ ചൂണ്ടയിൽകൊരുത്ത്‌ ആൾദൈവങ്ങൾ ഭക്തിയുടെ ആഴക്കടലിലേക്കെറിയുമ്പോൾ അത്ഭുതമെന്നു പറയട്ടെ, ഇവരുടെ ചൂണ്ടയിൽ കൊത്തുന്നത്‌ വിദേശികളടക്കമുളള വമ്പൻസ്രാവുകളാണ്‌. അമേരിക്കയിൽ അഞ്ച്‌ ഐ.റ്റി...

അമേരിക്കയ്‌ക്ക്‌ മദംപൊട്ടിയാൽ

ആനയ്‌ക്ക്‌ മദംപൊട്ടിയാൽ ചങ്ങലയ്‌ക്കിടാം....! ദൈവം കഴിഞ്ഞാൽപ്പിന്നെ ഭൂലോകത്ത്‌ സർവ്വശക്തർ തങ്ങളെന്നഹങ്കരിക്കുന്ന സാക്ഷാൽ അമേരിക്കയ്‌ക്ക്‌ മദംപൊട്ടിയാലോ..? കലാഷ്‌നിഖോവ്‌ തോക്കുകളുടെയും ബി-52 ബോംബർ വിമാനങ്ങളുടെയും ക്ലസ്‌റ്റർബോംബുകളുടെയും ക്രൂയ്‌സ്‌ മിസൈലുകളുടെയുമൊക്കെ കാതടപ്പിക്കുന്ന ശബ്‌ദശല്യം അവർ ഗന്ധർവ്വസംഗീതംപോലെ ആസ്വദിക്കും. ‘വാർ ഈസ്‌ വൈൻ, വാർ ഈസ്‌ ഡിവൈൻ’ എന്നൊക്കെ യുദ്ധലഹരിമൂത്ത്‌ പാട്ടുപാടും. എതിർരാജ്യത്തിനുമേല അതിവിനാശത്തിന്റെ അഗ്നിവർഷിക്കുന്ന, ഫണം വിടർത്തിയ അമേരിക്കൻ അഹന്തയ്‌ക്കുമുന്നിൽ ന്യായാന്യായങ്ങളുടെ അതിർവരമ്പുകളില്ല. അവർ ചെയ്യുന്നതെന്തും ശരിമാത്രം! ഇറാഖിന്റെ എണ്ണപ്പാടങ്ങൾ സ്വന്തമാക്കുകയെന്ന ഗൂഢലക്ഷ്യം...

വിൽക്കാനുണ്ട്‌ അറസ്‌റ്റ്‌ വാറണ്ടുകൾ!

കോടതി = ‘കോടികളുടെ അനീതി കൊടികുത്തിവാഴുന്ന ഇടം.’ ഭാഷാനിഘണ്ടുവിൽ ഇത്തരത്തിലൊരു നിർവ്വചനം അച്ചടിച്ചുകണ്ടാലും ആരും അത്ഭുതപ്പെടേണ്ടതില്ല. ജഡ്‌ജിക്ക്‌ അവരുടെ ‘സ്വന്തക്കാരായ’ ചില അഭിഭാഷകർ മുഖേന കൈക്കൂലി കൊടുക്കാനുണ്ടെങ്കിൽ ഏതു മാന്യനെയും മര്യാദക്കാരനെയും കളളക്കേസിൽ കുടുക്കുകയും കോടതിവരാന്തയിൽ മണിക്കൂറോളം നിർത്തി ബോറടിപ്പിക്കുകയും ചെയ്യാം. ഒരെറുമ്പിനെപ്പോലും നോവിക്കാത്തവനെതിരെയും ‘അറസ്‌റ്റ്‌ വാറണ്ട്‌’ തരപ്പെടുത്താം. ആരാധ്യനായ രാഷ്‌ട്രപതിയോ ചീഫ്‌ജസ്‌റ്റിസോ ആരുമായിക്കൊളളട്ടെ കോഴ റെഡിയെങ്കിൽ അവർക്കെതിരെയുളള വാറണ്ടും റെഡി! ...

എക്‌സ്‌പ്രസ്‌ ഹൈവേഃ സാധാരണക്കാരന്‌ അഗ്നിപാതയോ?

പെരുവഴിയിലാക്കുന്ന പദ്ധതി ‘ഹൈവേ’ എന്നാൽ ‘പെരുവഴി’ എന്ന്‌ ശുദ്ധമലയാളം. അങ്ങനെയെങ്കിൽ എക്‌സ്‌പ്രസ്‌ ഹൈവേയെ മലയാളികളെ എളുപ്പത്തിൽ ‘പെരുവഴി’യിലാക്കുന്ന പദ്ധതിയെന്നും ‘പരിഭാഷിക്കാം!’ കൈയിൽ ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടറുമായി നടക്കുന്ന മുനീറെന്ന ഹൈടെക്‌ മന്ത്രിയുടെ ‘സ്വപ്‌നപാത’ യാഥാർത്ഥ്യമായാൽ കേരളം കടക്കെണി പെരുത്ത്‌ പെരുവഴിയിലാകുമെന്നുറപ്പ്‌. ദോഷൈകദൃക്കുകളായ ഒരുപറ്റം ബുദ്ധിജീവികളും പരിസ്ഥിതിവാദികളും പൊതുപ്രവർത്തകരും ചേർന്ന്‌ ഒരു ഗംഭീര റോഡുവികസനപദ്ധതിയെ കണ്ണുംപൂട്ടി എതിർക്കുകയാണെന്നു വിശ്വസിക്കുന്നവർ എക്‌സ്‌പ്രസ്‌ ഹൈവേയെക്കുറിച്ച്‌ വിശദമായി പഠിച്ച്‌...

മണിയപ്പനിൽനിന്ന്‌ താലിബാൻ പഠിച്ചത്‌

പോയ മാസത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്ന്‌ മണിയപ്പന്റേതാണ്‌. താലിബാൻകാർ തട്ടിക്കൊണ്ടുപോകുന്നതിന്‌ തൊട്ടുമുമ്പുവരെ ആരുമല്ലാതിരുന്ന ഒരാൾ നിമിഷനേരം കൊണ്ടാണ്‌ പ്രശസ്‌തിയുടെ കൊടുമുടി കയറിയത്‌. ജന്മംകൊണ്ടും കർമ്മംകൊണ്ടും സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾ മരണത്തിലൂടെ മഹായശ്ശസ്‌കനായി മാറിയതിന്റെ മകുടോദാഹരണമാണ്‌ മണിയപ്പൻ. പത്തോ ഇരുപതോ കൊല്ലം അതിർത്തിസേനയുടെ ഡ്രൈവറായി ജോലി ചെയ്‌ത ശേഷം വിരമിക്കുകയും, നാട്ടിലെത്തി പട്ടാളക്കഥകൾ പറഞ്ഞ്‌ നാട്ടാരെ ബോറടിപ്പിക്കുകയും, ഒടുക്കം ജരാനര ബാധിച്ച്‌ അധികമാരുമറിയാതെ മരിക്കുകയും, നാലോ നാല്‌പതോ നാട്ടുകാരും വീട്ടുകാരും...

കാമ്പസ്‌ രാഷ്‌ട്രീയം ഃ കുറുമ്പുകാട്ടിയാൽ കുട്ടിയെ കൊല്ലേണമോ…?

ഹാവൂ... ആശ്വാസമായി കേരള ഹൈക്കോടതി ‘കാമ്പസ്‌ രാഷ്‌ട്രീയം’ എന്ന കുട്ടിരാക്ഷസനെ തൂക്കാൻ വിധിച്ചിരിക്കുന്നു. ഓന്റെ കാര്യം ഏറെക്കുറെ ഡിം! കുട്ടിക്കുറുമ്പന്മാരുടെ കല്ലേറും കഠാരമുനയും പേടിക്കാതെ ഇനിയെങ്കിലും മക്കളെ സമാധാനത്തോടെ കോളേജിലയയ്‌ക്കാമല്ലോ. മെയ്‌ 26-ലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു ശരാശരി രക്ഷിതാവ്‌ ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുളളൂ. ഒരുപറ്റം അപക്വമതികളുടെ പങ്കാളിത്തത്താൽ വഴിപിഴച്ചുപോയ ‘കാമ്പസ്‌ രാഷ്‌ട്രീയം’ പൊതുസമൂഹത്തെ അത്രമേൽ മനംമടുപ്പിച്ചിരുന്നു. വിവേകശാലികളും...

തീർച്ചയായും വായിക്കുക