അബ്‌ദുള്‍ ലത്തീഫ് പതിയാങ്കര
പാപ്പരാണ് നാം
ഉഗ്രവാദം തളര്‍ത്തുവാന്‍ പത്ത് കോടിവര്‍ഗ്ഗവാദം തുരത്തുവാന്‍ നൂറു കോടിപിഞ്ചുകുഞ്ഞിനക്ഷരം വിളമ്പുവാന്‍പത്തുപൈസയില്ലാപ്പാപ്പരാണ് നാം അതുകൊണ്ട് മെത്രാന്‍- മൊല്യാമാര്‍ക്കുംസന്യാസി പുംഗവര്‍ക്കുമവരെ-യെറിഞ്ഞുകൊടുത്തിട്ടുചൊറിയും കുത്തിയിരിക്കുന്നു നാംചൊറുക്കുള്ള രാഷ്ട്രശില്പ്പികള്‍ ജനിച്ചു വീഴുവാന്‍ ഉഗ്രവദം വിറ്റ് ലാഭം കൊയ്യുന്നവര്‍വര്‍ഗ്ഗവാദം വിതച്ച് വിളവെടുപ്പവര്‍ഉഗ്ര വര്‍ഗ്ഗ വാദ മൂശയിലവരെ മെനഞ്ഞ് വാളും ബോംബുംത്രിശൂലവുമേകിതെരുവിലേക്ക് തിരിച്ചെറിയുന്നു ഒന്നുകില്‍ പൊട്ടിക്കുകഅല്ലെങ്കില്‍ പൊട്ടിത്തെറിക്കുക പൊട്ടിക്കല്‍ തളര്‍ത്തുവാന്‍ പത്ത് കോടിപൊട്ടിത്തെറിക്കല് തുരത്തുവാന്‍ നൂറു കോടി അപ്പോഴും പിഞ്ചുകുഞ്ഞിനക്ഷരം വിളമ്പുവാന്പത്ത് പൈസയില്ലാപ്പാപ്പരാണ് നാം. തൃക്കുന്നപ്പുഴ പി ഒ...
പഞ്ചായത്ത് കുടുംബം
ഞങ്ങളുടെ അയലത്ത ഒരു പഞ്ചായത്ത്കുടുംബം വാടകയ്ക്ക് താമസം തുടങ്ങിയിട്ട് അഞ്ചാറുമാസമായി ഭാര്യയും ഭര്‍ത്താവും ഒരേ പഞ്ചായത്തിലെ ജീവനക്കാര്‍. വിദ്യാഭ്യാസം ഉണ്ടെന്നോ സര്‍ക്കാര്‍, ഉദ്യോഗം ഉണ്ടെന്നോ പറഞ്ഞിട്ടു കാര്യമില്ല . ഈ ആറുമാസവും ഏകദേശം ഓരോ മാസത്തിന്റെ അവസാനത്തിലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഒച്ചയും വിളിയും കേള്‍ക്കാം. അത് അവരുടെ കുടുംബ പ്രശ്നം. അതില്‍ അയല്‍ക്കാര്‍ക്ക് എന്ത് കാര്യം. മാത്രമല്ല ഇപ്പോള്‍ ഇതുപോലെയുള്ള പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍, എല്ലാ...
ബുദ്ധിയുള്ള വിഡ്‌ഢി
എടാ ബുദ്ധിയുള്ള വിഡ്‌ഢീ, വടവൃക്ഷംപോലെ പടർന്ന് പന്തലിച്ച് തളിർത്ത് നിൽക്കുന്ന നിന്റെ ഈ ജീവിതമൊന്ന് വെട്ടിയറഞ്ഞ് കാച്ചിക്കുറുക്കി നോക്കൂ. ചട്ടിയിൽ ഒരു തുടം ദുഃഖം മാത്രം അവശേഷിക്കും അല്ലേ. പിന്നെന്തിനാ ചങ്ങാതി, കൂട്ടികൊടുത്തും കുതികാൽ വെട്ടിയും വെട്ടിപ്പിടിക്കാൻ ഈ പരം പാച്ചിൽ. ...
ഞങ്ങൾ ഇന്റലിജന്റാ
തന്റെ പേര് രാമനന്നല്ലേ. അയ്യോ, അല്ലസാർ, കൃഷ്‌ണനെന്നാണ്. എയ്, അങ്ങനെയാകാൻ വഴിയില്ല. സത്യമായിട്ടും കൃഷ്‌ണനെന്നാണ്. അച്‌ഛൻ. ഭാസ്‌ക്കരൻ. അവിടെയും തെറ്റി. നിന്റെ പേര് രാമൻ, അച്‌ഛൻ മാധവൻ. രണ്ടും അങ്ങനെയല്ല സാർ. നിനക്ക് എങ്ങനെ അറിയാം. അമ്മ പറഞ്ഞു തന്നിട്ടുള്ളതാ. ആ കഴുതയ്‌ക്ക് തെറ്റിയെങ്കിലോ. എന്റെ എസ്.എസ്.എൽ.സി, റേഷൻ കാർഡ്...... ...
ഇ- മാര്യേജ്
കതിർ മണ്ഡപത്തിൽ നിലവിളക്ക് തെളിഞ്ഞു. കൊട്ടും കുരവയും തുടങ്ങി മുഹൂർത്തം ആരംഭിച്ചു. വധൂവരൻമാർ എത്തിയെങ്കിലും അവർ മണ്ഡപത്തിലേക്ക് കയറിയില്ല മറിച്ച് അവരുടെ അലങ്കരിച്ച മൊബൈൽ ഫോണുകൾ മണ്ഡപത്തിലെ സ്‌റ്റാന്റുകളിൽ അഭിമുഖമായി വച്ചു. കാർമ്മികൻ എടുത്തുകൊടുത്ത മാലകൾ മൊബൈലുകൾ പരസ്‌പരം ചാർത്തുമ്പോൾ വധുവിന്റെ മൊബൈലിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് വധുവരൻമാർ നിർവികാരരായി നിന്നു. മംഗല്യം കഴിഞ്ഞ്...