Home Authors Posts by അബ്‌ദുള്ളകുട്ടി ചേറ്റുവ

അബ്‌ദുള്ളകുട്ടി ചേറ്റുവ

7 POSTS 0 COMMENTS

മുഖമില്ലാത്തവര്‍

ഒരുപറ്റം മനുഷ്യ രൂപങ്ങള്‍ മധുരം നുണയാന്‍ കൊതിക്കും പിഞ്ചു പവിഴാധരങ്ങളില്‍ രക്തത്തിന്റെ നീര്‍ച്ചാലുകള്‍... സമാധാനനൊബല്‍ സമ്മാനം ഷോകേസില്‍ ഇരുന്നു ക്ലാവ് പിടിക്കുന്നു... അഹിംസയുടെ തത്ത്വങ്ങള്‍ക്ക്‌ രക്തത്തിന്റെ ഗന്ധം എങ്ങിനെ വന്നു ? മാനുജ ക്രൂരതയില്‍ വിറങ്ങലിച്ച് ലോകമനഃസാക്ഷി കേഴുന്നു അലക്ഷ്യമായ പാലായനങ്ങള്‍ തീച്ചൂളയില്‍ നിന്നും വറചട്ടിയിലേക്ക് ഇവിടെ മുഖം നഷ്‌ടമായ ജീവിതങ്ങള്‍... ബോധിവൃക്ഷ ചുവട്ടില്‍ ബോധം നഷ്ടമായവരുടെ താണ്ഡവം കാഴ്ച്ചയില്‍ മനം നൊന്ത് ബുദ്ധനും യാത്രയാകുന്നു ഹൃദയാന്തരങ്ങളില്‍ രക്തം പൊടിയുന്നു...

കഥയല്ലിത് ജീവിതം

  പ്രസംഗ പീഢത്തിൽ നേതാവ് കത്തി കയറുകയാണ് ! മതേതരത്വവും മത സൗഹാർദവും സമന്വയിപ്പിച്ച് കാണികളെ ഹർഷ പുളകിതമാക്കികൊണ്ട് മീന മാസച്ചൂടിൽ ഉരുകിയൊലിക്കുന്നു ... ജനാധിപത്യവും സോഷി ലിസവും ഗാന്ധിസവും കമ്യൂണിസവും അരച്ച് കുടിച്ചവന്റെ വാഗ്ദോരണി ജനങ്ങൾക്ക് ഏറെ ബോധിച്ചു . കലയും ,സാഹിത്യവും ,രാഷ്ട്രീയവും , തനിക്കന്യമല്ലെന്നു തെളീച്ച സകല കല വല്ലഭൻ ! മനുഷ്യനെ മയക്കും കറുപ്പിനെതിരെ തൃശ്ശൂർ പൂരം പോലെ ഗർജ്ജിച്ചു . വീട്ടിലെത്തിയ ഭർത്താവിനോടായ് പത്നി യോതി " യൂ എസിൽ ഡോക്ടറായ മകൾ പാലാക്കാരൻ ജോണുമായി ..." ഭൂമി കീഴ്മേൽമറിഞ്ഞു നേതാവും ബോധരഹിതനായ് ... ശിഷ്യന്റെ ആത്മഗതം "കഥയല്ലിത്‌ ജീവിതം ."

അവസാനത്തെ റൊട്ടി കഷ്ണം

സ്കൂൾ കാലം തൊട്ടേയുള്ള ഒരു മോഹമായിരുന്നു എങ്ങിനെയെങ്കിലും ഒന്ന് ഗൾഫിൽ പോകണമെന്ന്. പഠിക്കുന്ന സമയം ചിലർ യാത്ര പറയാനും ബന്ധം പുതുക്കാനും വരുന്നത് കാണുമ്പോൾ ഓർക്കും അവർക്കൊക്കെ എന്താ സുഖം! ചില സത്യങ്ങൾ അനുഭവിച്ചുതന്നെ അറിയണമല്ലോ? പഠനകാലത്തേക്കാൾ മനോഹരമായ ഒരു കാലമുണ്ടോ? പക്ഷെ അത് അറിയണമെങ്കിൽ ആ കാലം കഴിയേണ്ടിവന്നു. സ്വന്തം നാടിനേക്കാൾ മനോഹരമായ ഒരു പ്രദേശവും ഉലകിൽ ഇല്ലെന്നു മനസ്സിലാക്കാൻ ഒരു പ്രവാസിയാകേണ്ടി വന്നു. അല്ലെങ്കിലും വീടും നാടും...

ന്യൂസ്‌ ഇംപാക്റ്റ്‌

രാവിലെ ഭാര്യുമായി നിസ്സാര കാര്യത്തിനു ഒന്ന് വഴക്കിടേണ്ടിവന്നു. അവളുടെ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയുടെ വിവാഹത്തിനു പോകാത്തത്തിന് . ഉച്ചക്കല്ത്തെ ഭക്ഷണവും കഴിച്ചില്ല. അവളും ഞാനും.നല്ല ഒരു അവധി ദിനം വെറുതെ പഴാക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു, മാത്രമല്ല വിവാഹക്ഷണവും കാര്യ മാത്ര പ്രസക്തവുമായതായി എനിക്ക് തോന്നിയില്ല.രണട് മണിക്കൂര്‍ യാത്രയും വ്യക്തിപരമായി നേരിട്ട് ഒരു പരിചയവും ഇല്ലാത്ത അവരുടെ വായില്‍ നോക്കിയിരിക്കുന്നതില്‍ എനിക്ക് ഒട്ടും താല്പര്യം തോന്നിയില്ല.നല്ല...

ക്ഷണികമീ ജീവിത യാത്ര

ജീവിതം ഒരു യാത്രഅതിലുഴയുമീ നമ്മള്‍വെറും യാത്രക്കാര്‍എത്രയോ ഭാഷക്കാര്‍ദേശക്കാര്‍ , ഗോത്രക്കാര്‍വിവിധ മതക്കാര്‍ നമ്മളീപ്രവാസത്തിന്‍ മടിയില്‍എത്രയോ സുരക്ഷിതര്‍അതിലേറെ ബ്ന്ധിതര്‍സ്നേഹത്തിന്‍ ചങ്ങലയില്‍വിരഹത്തിന്‍ വിങ്ങലില്‍ആശ്വാസമാം ഒരു പുഞ്ചിരിതളരും പ്രയാസികള്‍ക്ക്സ്നേഹത്താല്‍ ഒരു കൈതാങ്ങ്..ഈ സുരഭില സുന്ദരമീഭൂമിക തന്‍ മാറിടം പിളര്‍ക്കുംക്ഷുദ്ര ജന്മങ്ങളെ തിരിച്ചറിയുകതുരത്തുക നമ്മള്‍ ഒന്നായ്...സ്നേഹാമൃതം പുരട്ടുകനോവുമത്മാവിന്‍ ഹൃദയങ്ങളില്‍ചേതമില്ലാതുള്ള സ്നേഹമല്ലാതെമറ്റെന്തു ശേഷിപ്പൂ ജീവിത അടയാളമായ്.അദൃശ്യമാം ഒരു വന്‍ വൃക്ഷം, ജീവിതംഅതില്‍ കോടാനു കോടി...

ക്ഷണികമീ ജീവിത യാത്ര

ജീവിതം ഒരു യാത്രഅതിലുഴയുമീ നമ്മള്‍വെറും യാത്രക്കാര്‍എത്രയോ ഭാഷക്കാര്‍ദേശക്കാര്‍ , ഗോത്രക്കാര്‍വിവിധ മതക്കാര്‍ നമ്മളീപ്രവാസത്തിന്‍ മടിയില്‍എത്രയോ സുരക്ഷിതര്‍അതിലേറെ ബ്ന്ധിതര്‍സ്നേഹത്തിന്‍ ചങ്ങലയില്‍വിരഹത്തിന്‍ വിങ്ങലില്‍ആശ്വാസമാം ഒരു പുഞ്ചിരിതളരും പ്രയാസികള്‍ക്ക്സ്നേഹത്താല്‍ ഒരു കൈതാങ്ങ്..ഈ സുരഭില സുന്ദരമീഭൂമിക തന്‍ മാറിടം പിളര്‍ക്കുംക്ഷുദ്ര ജന്മങ്ങളെ തിരിച്ചറിയുകതുരത്തുക നമ്മള്‍ ഒന്നായ്...സ്നേഹാമൃതം പുരട്ടുകനോവുമത്മാവിന്‍ ഹൃദയങ്ങളില്‍ചേതമില്ലാതുള്ള സ്നേഹമല്ലാതെമറ്റെന്തു ശേഷിപ്പൂ ജീവിത അടയാളമായ്.അദൃശ്യമാം ഒരു വന്‍ വൃക്ഷം, ജീവിതംഅതില്‍ കോടാനു കോടി...

ഒരു കഫ്‌റ്റീരിയൻ ചിന്ത്‌

അടിച്ചു പരത്തി പൊറോട്ടയാക്കി ഉരുട്ടി പരത്തി ചപ്പാത്തിയാക്കി ജീവിത പ്രാരാപ്‌ധത്തിൻ പൊള്ളുന്ന അടുപ്പിനുമേൽ ചുട്ടെടുത്ത്‌ അന്യന്റെ- വയർ നിറയ്‌ക്കുമ്പോഴും അങ്ങകലെ കുടിലിലും ഒരുപാടുവയർ നിറയ്‌ക്കുവാനായ്‌ അടുപ്പിലെചെമ്പിൽ കഞ്ഞി തിളക്കുന്നു എന്നചിന്ത പ്രചോദനമാകുന്നു വീണ്ടും.... പൊറോട്ടയും ചപ്പാത്തിയും ഉണ്ടാക്കുവാനായി. ...

തീർച്ചയായും വായിക്കുക