Home Authors Posts by അബ്ദു പാലത്തുങ്കര (അബു വാഫി)

അബ്ദു പാലത്തുങ്കര (അബു വാഫി)

Avatar
14 POSTS 0 COMMENTS
കണ്ണൂർ ജില്ലയിൽ, മയ്യിൽ പഞ്ചായത്ത് പാലത്തുങ്കര എന്ന പ്രദേശത്താണ് ജനനം. (അബു വാഫി പാലത്തുങ്കര) എന്ന തൂലിക നാമത്തിൽ എഴുതിക്കൊണ്ടിരിക്കുന്നു. പല ആനുകാലികങ്ങളിലും കവിതകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബികോം പാസ്സായി. കഴിഞ്ഞ പതിനൊന്ന് വർഷമായി UAE യിൽ പ്രവാസ ജീവിതത്തിലാണ്.

സ്വർണ്ണ സ്വപ്നം

        ജോലിയും കൂലിയുമില്ലാതെ നാട്ടിലാണെങ്കിൽ എങ്ങിനെയെങ്കിലും തള്ളി നീക്കാം. എന്നാൽ, ഇവിടെ.... ഈ.....മരുഭൂമിയിൽ..... എത്ര നാൾ കഴിയാൻ സാധിക്കും? ഒരു പരിധി വരെ. എന്നാലും, എല്ലാ കാര്യങ്ങൾക്കും സഹായിയായെത്തുന്ന മലയാളികൾ ഉണ്ടാകും. പട്ടിണിയിലാക്കാതെ അവർ നോക്കും. മറ്റൊരു ജോലി കണ്ടെത്താൻ സഹായിക്കും. സൗജന്യ താമസം ഒരുക്കിത്തരും. ഇത്രയൊക്കെയല്ലേ സാധ്യമാകൂ. ടിക്കറ്റെടുക്കാനും ഗതിയില്ലെങ്കിൽ, അതും ഒപ്പിച്ച് തരും. കോവിഡ് സകലതും നക്കിക്കൊണ്ടിരിക്കുകയാണ്. ജോലിയില്ല. ആ...

ഇറച്ചിപ്പായസം

  തെരഞ്ഞെടുപ്പ്, ഞാൻ വരുന്നുണ്ട്. എനിക്ക് വേണ്ടി സദ്യയൊരുക്കാൻ കശാപ്പുകൾ തുടങ്ങിയിട്ടുണ്ട്. രണ്ട് മൂന്ന് മനുഷ്യന്റെ ഇറച്ചിയും, അവരുടെ ചോരയും, ആ കുടുംബത്തിന്റെ കണ്ണീരും കൂട്ടിക്കുഴച്ച് ഒരൊറ്റച്ചെമ്പിൽ പതപ്പിച്ചെടുത്ത ഇറച്ചിപ്പായസം. മണ്ടൂസുകളായ കുറേ ഇരുകാലികൾ, നിങ്ങളുടെ വിരലുകളിൽ അടയാളം പതിപ്പിക്കാൻ എന്നും ഞാനെത്താറുണ്ട്. ഞാൻ വരാതെ, തൊണ്ട പൊട്ടിച്ച് നിങ്ങൾ ജയ് വിളിച്ച സ്ഥാനാർത്ഥികൾക്ക്, അധികാരമുറപ്പിച്ചിരിക്കാൻ കഴിയില്ല. അതിനായി രാഷ്ട്രീയ ഫാമിൽ വളർത്തിയെടുക്കു...

കൊച്ചുങ്ങൾ

അമ്മേ...... ഇന്നെനിക്ക് വയ്യ. വയറിൽ പിടിച്ചമർത്തി കുനിഞ്ഞ് നിന്നനങ്ങാതെ, കൊച്ച് പറഞ്ഞു. ഹോ....... എന്തൊരു വയറു വേദന. എന്റെ നെറ്റിയിൽ തൊട്ട് നോക്കൂ. എന്തൊരു ചൂടാ...... ഇന്നെനിക്ക് പനിയാ.... വയ്യ. കവിളത്തടിച്ച് വായ പൊത്തി കുഞ്ഞനിയനിന്ന് പറഞ്ഞു?.... അമ്മേ..... എനിക്കിന്ന് പല്ല് വേദന. കുറച്ച് ദിവസങ്ങൾക്ക് ശേഷം, മുട്ട് വേദന, കൈവേദന. അമ്മയൊരു വാക്ക് ചൊന്നാൽ, വാവേ..... എന്നാലിന്ന് നീ... സ്കൂളിൽ പോവണ്ട. അതോടെ പമ്പ കടക്കുന്ന വേദനക്കൂട്ടങ്ങൾ..... ഒരു ദിവസമാസ്വദിക്കാനായി ഒരവധിക്ക...

അധീനൻ

രാഷ്ടീയ പകയുടെ തീപന്തം കൊളുത്തി കത്തിയുമായവൻ, മറ്റവന്റെ, കുടൽ മാല കീറുവാൻ... ചീറിയടുത്ത് കൈ വീശവേ??? നിന്നിടം വിറവിറച്ച് ഘോര ശബ്ദത്താൽ കൺമുന്നിലെ, കുന്നിൻ മുകളിൽ നിന്ന് ഇളകിയടുത്ത പാറക്കല്ല് കണ്ട് ഇരുവരും, ഒരുമിച്ച് ഉറക്കെ കരഞ്ഞു. രക്ഷിക്കണേ.............. ഒരാൾ കൊലക്കത്തിയിൽ നിന്നും മറ്റവൻ ഉരുൾ പൊട്ടലിൽ നിന്നും!?... എല്ലാം കണ്ടു നിന്ന ഭൂമിയമ്മക്ക് മക്കളുടെ പാതകം അസഹ്യമായിത്തോന്നിയപ്പോൾ പൊട്ടിയൊലിക്കാതിരിക്കാൻ സാധ്യമായത്, ചെയ്തുവെങ്കിലും വിഫലം. വീടും വസ്തുവും അന്യ...

സ്വാഗതം

പ്രധാന വാതിലിനു പുറത്തിട്ട ചവിട്ട് പായയിൽ, എഴുതിയിരിക്കുന്നത് സ്വാഗതം എന്നാണ്. ഹൃദയംകൊണ്ട് പറയാൻ പലരും മടിക്കുന്ന വേദനയനുഭവിക്കുന്ന വാക്ക്. അനിഷ്ടമായ വരവിന് കൃതിമച്ചിരിയൊരുക്കുന്നവർ. വരുന്നവരൊക്കെ സ്വാഗതത്തെ ചവിട്ടിമെതിച്ച് കാലിൽ പുരണ്ട അഴുക്കുകൾ അതിൻമേൽ അഴിച്ചു വെക്കുന്നു. ആത്മാർത്ഥമല്ലാത്ത ആശംസയായി തറയിൽ കിടന്ന് സ്വാഗതം ഞെരിഞ്ഞമരുന്നു.

ഉറക്കം

നക്ഷത്രങ്ങൾ വരച്ച ചിത്രങ്ങളെ നോക്കി ഞാനവിടെ കിടന്നു. എന്റെ കൺപോളകളുടെ പിന്നിൽ ഒളിച്ചിരിക്കുന്ന ഉറക്കം എന്നെ മാടി വിളിച്ചു. ഇറുകിയടച്ച കണ്ണിമക്കുള്ളിൽ ഞാൻ ഇരുട്ടിനെ പ്രതിഷ്ഠിച്ചു. പകൽ സമയം മുഴുവൻ എന്നെ ചുമന്ന കാലുകൾ സ്വസ്ഥത കണ്ടെത്തി. എന്റെ വണ്ണം ചുമന്ന കട്ടിൽ കര കരേ മുരളയിട്ടു. എന്റെ ഭാരം എങ്ങോട്ടോ പറന്നു. എന്റെ ശ്വാസത്തിന് ശാന്തതയുടെ സംഗീതം കൈവന്നു. തൂവലുകളില്ലാത്ത കൈകൾ വിടർത്തി സുഖ സുഷുപ്തിയിലേക്ക് ഞാൻ പറന്ന് പറന്ന് പോയി.

സമ്പർക്ക വിലക്ക്

    തള്ളക്കോഴിയെയും കുഞ്ഞുങ്ങളെയും കൂടഴിച്ചു മുറ്റത്തേക്ക് മേയാൻ വിട്ടാൽ, അതുങ്ങളെയും നോക്കിയിരിപ്പാണ് പിന്നത്തെ പണി. ചെറിയ ഒരു ചുള്ളിക്കമ്പ് പിടിച്ച് ഗമയിൽ അവയെ തെളിച്ചു കൊണ്ടിരിക്കും. മിക്കവാറും വൈകുന്നേരങ്ങളിൽ ആവും ഈ സ്വാതന്ത്ര്യം നൽകുന്നത്. കീരിയും കുറുക്കനും പാമ്പും, മറ്റു പിടിച്ചുകൊണ്ടു പോകുന്നവ എന്തൊക്കെയുണ്ടോ?..., അതിൽനിന്നെല്ലാം കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ഇതാണ് പ്രധാന ദൗത്യം. നേരം കൂടുതൽ ഇരുട്ടുന്നതിനു മുമ്പേ അവയുടെ കളിതമാശകളും നിർത്തി കൂട്ടിലേക്ക് തിരിച്ചു കയറ്...

ആമാശയം

    നിങ്ങൾക്ക് വിശക്കുമ്പോൾ ഈ കുടൽ മാലയിലേക്ക് നിങ്ങൾക്കിഷ്ടമുള്ളതിനെ ചവച്ചരച്ച് പറഞ്ഞയക്കുന്നു. എന്റെ ഈ കൊച്ചു ലോകത്തേക്ക് അവർ വന്നെത്തിയാൽ ഞാനെന്റെ ജോലിയാരംഭിക്കുന്നു. വാരിയെല്ലുകൾക്ക് താഴെ നട്ടെല്ലിനെ താക്കം പിടിച്ച് കടുപ്പമില്ലാത്ത തൊലിക്കുള്ളിൽ പന്ത് പോലെ ഞാൻ നിൽക്കുന്നു. ഞാനൊരു സ്വീകർത്താവാണ്. മാന്യതയുടെ വസ്ത്രമണിഞ്ഞ മനുഷ്യന്റെ വിശപ്പ് പെട്ടി. പെട്ടിയിൽ നിക്ഷേപിക്കുന്നത് നാളേക്കുള്ള കരുതലാകണം. കുടല് കനിഞ്ഞെങ്കിലുടല് കേടുപാടില്ലാതെ നോക്കാം. വി...

സുൽത്താൻ

      മതിലുകൾക്കുള്ളിൽ നിന്ന് വാക്കുകളുടെ തോട്ടങ്ങളുണ്ടാക്കി അക്ഷരങ്ങൾ നട്ടു പിടിപ്പിച്ച ബേപ്പൂരിന്റെ സുൽത്താൻ. ചുറ്റുമുള്ള ചലനങ്ങളെ വിരൽക്കൊടിയിൽ നിയന്ത്രിച്ചെടുത്ത് കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അക്ഷരങ്ങളാക്കിയ സുൽത്താൻ. വ്യത്യസ്ത ശൈലി പ്രയോഗത്തിലൂടെ വായനാ വിഭവങ്ങളൊരുക്കി പതിറ്റാണ്ടുകൾ മലയാള സാഹിത്യത്തെ വയർ നിറച്ചൂട്ടിയ സുൽത്താൻ. നർമ്മവും മർമ്മവും കളിയും കാര്യവുമായി ഭൂമിയുടെ അവകാശികളെ എഴുതിക്കാട്ടിയ, കളിവാക്കുകൾ സാരവത്താക്കിയ സാഹിത്യ കലയുട...

മറന്നു വെച്ച കിനാവ്

ഒരുക്കൂട്ടി വെച്ച തന്റെ ശമ്പളത്തിന്റെ കണക്കിൽ സ്വപ്നങ്ങൾ മനസ്സിൽ കണ്ട് അന്ന് ബസ് കയറി. മണൽ കുന്നുകൾക്ക് നടുവിലെ വളഞ്ഞിറങ്ങി വരുന്ന റോഡിലൂടെ വളരെ ദൂരെ നിന്നും വാഹനം വരുന്നത് വ്യക്തമായി കാണാം. ഒരിറക്കത്തിന് ഒരു കയറ്റമെന്ന കൃത്യമായ തോതിൽ തന്നെയാണ് ഈ പ്രദേശം. അബൂദാബി എമിറേറ്റിൽ "ലിവാ" എന്ന ചെറു പട്ടണത്തിനടുത്ത് "ഹമീമി"ലേക്കുള്ള വഴിമദ്ധ്യേ കിടക്കുന്ന "ജബാന" എന്ന പ്രദേശം. കാര്യം ഇതൊരു ജപ്പാനാണെങ്കിലും തൊട്ടടുത്ത് "കണ്ണൂർ" എന്ന സ്ഥലവും ഉണ്ടെന്നുള്ളതാണ്. (خنور) എന്നാണെങ്കിലും ഞമ്മക്ക് കണ്ണൂരെന്നെ. അ...

തീർച്ചയായും വായിക്കുക