അസ്ത്രം

asthram-cover

അസ്ത്രം (ഒരു കഞ്ഞി കറി )

ചേന – 200 ഗ്രാം

ചേമ്പ് – 50 ഗ്രാം

കാച്ചില്‍ – 50 ഗ്രാം

ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം

അച്ചിങ്ങ പയര്‍ – 20 ഗ്രാം

കപ്പ – ചെറിയ ഒരു കഷണം

വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌

മത്തങ്ങ – 20 ഗ്രാം

ഏത്തക്ക – ഒരെണ്ണം

പച്ചമുളക് – 4

തൈര്  – 1 സ്പൂണ്‍

ഉപ്പ്‌ – പാകത്തിന്

വെള്ളം – ആവശ്യത്തിന്

അരപ്പിനു ആവശ്യമായ സാധനങ്ങള്‍

തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ

ജീരകം – ഒരു ടി സ്പൂണ്‍

വേപ്പില – കുറച്ച്

വെളുത്തുള്ളി – 5 അല്ലി

മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍

മുളക് പൊടി – അര ടി സ്പൂണ്‍

ഉപ്പ്‌ – കുറച്ച്

താളിക്കാന്‍

തേങ്ങ തിരുമ്മിയത്‌ – ഒരു ടേബിള്‍സ്പൂണ്‍

കടുക് – ഒരു ടി സ്പൂണ്‍

വറ്റല്‍ മുളക് – 2

കറി വേപ്പില – ഒരു തണ്ട്

എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക

a) വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു  നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .

b )ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക

c )ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English