എഴുത്തുകാരി അഷിത അന്തരിച്ചു

 

മാധാവിക്കുട്ടിക്കു ശേഷം മലയാളിയുടെ വായനയെ പിടിച്ചുലച്ച കഥകൾ രചിച്ച അഷിത വിടവാങ്ങി. 63 വയസ്സായിരുന്നു. അല്‍പസമയം മുമ്പ് അശ്വിനി ആശുപത്രിയിലായിരുന്നു മരണം. ചെറുകഥ, ബാലസാഹിത്യം, പരിഭാഷ എന്നിവയില്‍ കൃതികൾ രചിച്ചിട്ടുണ്ട്.

ഇടശ്ശേരി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവ പുരസ്‌കാരങ്ങളില്‍പെടുന്നു. പദവിന്യാസങ്ങള്‍ എന്നപേരില്‍ റഷ്യന്‍ കവിതകള്‍ പരിഭാഷപ്പെടുത്തി. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയാണ്.

വിസ്‌മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ഒരു സ്‌ത്രീയും പറയാത്തത്, മയിൽപ്പീലി സ്‌പർശം, കല്ലുവച്ച നുണകൾ, ശിവേന സഹനർത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികൾ.

അടുത്തിടെ മാതൃഭൂമി പുറത്തിറക്കിയ അഷിതയും ശിഹാബുദ്ധീൻ പൊയ്ത്തുംകടവുമായുള്ള അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English