ഞാനറിയുന്ന അഷറഫ്

 

അകാലത്തിൽ ലോകത്തോട് വിടപറഞ്ഞ അഷറഫ് അടൂറിനെ സുഹൃത്തും കഥാകാരനുമായ വിനു എബ്രഹാം സ്മരിക്കുന്നു. തന്റെ ഫേസ്ബുക് വാളിലാണ് വിനു ഈ കുറിപ്പ് പങ്കുവെച്ചത്:

ഏകദേശം 15 വർഷങ്ങൾക്കപ്പുറം ഞാൻ ദി വീക്ക് വാരികയുടെ കേരള ലേഖകൻ ആയി ജോലി ചെയ്യുമ്പോഴാണ് അഷ്‌റഫ് ആഡൂർ എന്ന കഥാകൃത്തിനെ പരിചയപ്പെടുന്നത്.വാരികയിൽ മലയാള സാഹിത്യത്തിൽ ശ്രദ്ധേയരായ അടിസ്ഥാന വർഗ തൊഴിലാളികൾ ആയ എഴുത്തുകാരെ അവതരിപ്പിക്കുന്ന ഒരു ഫീച്ചർ തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു ആ പരിചയപ്പെടൽ.സി.അഷ്റഫ്, പി.എൻ.കിഷോർകുമാർ, പവിത്രൻ തീക്കുനി, അഷ്റഫ് ബത്തേരി തുടങ്ങിയവർ ആയിരുന്നു മറ്റുള്ളവർ.ചെറിയ കഥകൾ എഴുതി ശ്രദ്ധ നേടി തുടങ്ങിയിരുന്ന അഷ്റഫ് ആഡൂരിനെ ദേശീയ തലത്തിൽ തന്നെ ആ ഫീച്ചറിലൂടെ അവതരിപ്പിക്കാനായി. കെട്ടിടം വാർക്ക പണി തൊഴിലാളി ആയിരുന്ന അഷ്‌റഫിന്റെ ജീവിത ദുരിതങ്ങൾക്കിടയിൽ അത്രയെങ്കിലും എനിക്കു ചെയ്യാൻ കഴിഞ്ഞല്ലോ എന്നൊരു സന്തോഷം ഉണ്ടായി.

എന്നാൽ വിധി കഠിന രോഗത്തിന്റെ രൂപത്തിൽ മാരക പീഡനങ്ങൾ ആ ജീവിതത്തിൽ സമ്മാനിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു എന്നു അന്ന് അറിഞ്ഞില്ല.ഇപ്പോഴിതാ കുറേ നല്ല കഥകളും ഏതാനും പുസ്തകങ്ങളും ബാക്കി വച്ചു അഷ്റഫ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.

പ്രിയ അഷ്റഫ് ആഡൂരിനു ആദരാഞ്ജലികൾ..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English