മഹാത്മാ എന്നു ഗാന്ധിയെ വിളിക്കാനാവില്ല: ഗാന്ധിയുടെ വർണ്ണവെറി ചർച്ച ചെയ്യണം;അരുന്ധതി റോയ്

ഗാന്ധിയെ വീണ്ടും വിമർശിച്ചു അരുന്ധതി റോയി. കോഴിക്കോട് വെച്ചു നടക്കുന്ന ഡിസി പുസ്തകോത്സവത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റോയി.

ഗാന്ധി സവർണ്ണ മനോഭാവം വെച്ചു പുലർത്തുന്ന ആളാണെന്നാണ് അരുന്ധതി പറഞ്ഞത്. സാഹിത്യത്തെയും രാഷ്ട്രീയത്തെയും കുറിച്ചു സോഹിനി റോയുമായി സംസാരിക്കവെ ഗാന്ധിക്കും അംബേദ്കറിനും വ്യതസ്ത വീക്ഷണങ്ങൾ ആയിരുന്നു എന്ന് ഗാന്ധിയുടെ നിലപാടുകൾ ജാതീയതയുടെ കാര്യത്തിൽ തെറ്റായിരുന്നു എന്നും അവർ പറഞ്ഞു

 

‘തെറ്റായ കഥയാണ് നമ്മള്‍ വിശ്വസിക്കുന്നത്. ഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ആദ്യകാല സമരഭൂമിയായ ദക്ഷിണാഫ്രിക്കയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ പരിശോധിച്ചിരുന്നു. ആഫ്രിക്കയിലെ ജനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഗാന്ധിയുടെ വര്‍ണവെറി നിറഞ്ഞ പ്രസ്താവനകളെപ്പറ്റിയാണ്. കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ അങ്ങേയറ്റം വംശീയമായ നിലപാടുകള്‍ ഗാന്ധിയ്ക്കുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സമരങ്ങളിലെ അദ്ദേഹത്തിന്റെ ആദ്യ വിജയം ഒരു സര്‍ക്കാര്‍ പോസ്റ്റോഫീസുമായി ബന്ധപ്പെട്ടാണ്. പോസ്റ്റോഫീസിലേക്കു കടക്കാനായി മൂന്നാമതൊരു പ്രവേശനകവാടം തുറപ്പിച്ചതായിരുന്നു ആ വിജയം. ഇന്ത്യക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഒരേ കവാടത്തിലൂടെ കടക്കേണ്ടിവരരുത് എന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ ന്യായം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English