നദി വറ്റി വറ്റി പാതാളത്തിന്റെ
ആഴങ്ങളിലേക്ക് പോയകന്ന
അന്തരാള നേരങ്ങളിൽ
ഒരു അവധൂതൻ നദിയുടെ
പൂർവാ ശ്രമത്തിലേക്ക് യാത്രപോയി ….
പണ്ട് പണ്ട് ശൃംഗ കാനനങ്ങളിൽ
ശിലാ ഖണ്ഡങ്ങളിൽ ഉറകൊണ്ട്
വിപിന ശീതള ഭൂവിലൂടെ
നീരായി നീരുറവയായി അരുവിയായി
പ്രവാഹ പ്രയാണങ്ങളായി
ഓരോ മണൽ തരിയിലും
വാൽസല്യാമൃതമൂട്ടി
മഹാസംസ്കൃതികളെ
പെറ്റെടുത്തണയാ നേരായി
നിറഞ്ഞൊഴുകിയൊഴുകി
ത്രികാലങ്ങളിൽ വേരുകൾ
പാകി അമര പ്രവാഹമായി
അമൃത പ്രവാഹിനി
അവിടെ ഒഴുകി കൊണ്ടേയിരുന്നു …
പുതിയ ഫ്രെയിമിൽ
പുതിയ കാഴ്ച വട്ടത്തിൽ
നദി പാതാള പടവിറങ്ങി
മാഞ്ഞുപോയ പുതിയ
സംക്രമസന്ധ്യ യിലിരുന്നു
ചില ജലപ്പക്ഷികൾ ധ്യാനിച്ചു
ധ്യാനിച്ചു വന്ധ്യമേഘങ്ങളിൽ
ജലസ മൃത്ഥികൾനോറ്റെ ടുത്തു
വരണ്ട മണ്ണിൽ വരണ്ട നദിയിൽ
മഴ മനം നിറഞ്ഞുറഞ്ഞു പെയ്തു
പെയ്തു ജല തരംഗാ വലികൾ തീർത്തു,
നദി നിറഞ്ഞുലഞ്ഞുലഞ്ഞോളപ്പരപ്പായി
ഒഴുകി ഒഴുകി കാല ദേശം താണ്ടിയൊഴുകി
ത്രികാലങ്ങളെ തീണ്ടി എങ്ങോ മാഞ്ഞുപോയി ..
Click this button or press Ctrl+G to toggle between Malayalam and English